ഈയിടക്ക് ഒരു ശവസംസ്കാരത്തിന് പോയി.
കർമ്മങ്ങൾ നടക്കുന്നു. ഒരാൾ സുഹൃത്തിനോട് തമാശയായി പറയുന്നത് കേട്ടു.
"ഇന്നലെ രാത്രി കറക്കം കഴിഞ്ഞ് ദോശയും ചിക്കനുമൊക്കെ കഴിച്ച് അടിപൊളിയായി കിടന്ന ആളാണ്.ഇപ്പൊ കണ്ടില്ലേ"
പറയുമ്പോ ചുണ്ടത്തൊരു പരിഹാസവും ഉള്ള പോലെ തോന്നി.മരണ വീട്ടിൽ ഇങ്ങനെ സംസാരിക്കുന്നതെന്തെന്ന് അൽപ്പം ദേഷ്യത്തോടെ ചിന്തിക്കുമ്പോൾ കേട്ടു നിന്നയാളിന്റെ പ്രതികരണം വന്നു ..
" ടെയ്.. നീയിതൊക്കെ കണ്ട് കൊതിയിട്ടു കളയരുത്".
അസമയത്തെ അനൗചിത്യം എന്ന് ആദ്യം കരുതിയ ഈ സംഭാഷണം പിന്നീട് ഞാൻ മറ്റൊരു കോണിൽ ചിന്തിച്ചു നോക്കി. സുഹൃത്തിനെപ്പോലെ തങ്ങൾക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന, ഒഴിവാക്കാനാവാത്ത സത്യത്തിന്റെ വേദനയെ ഒരു തമാശയായി ഉൾക്കൊണ്ട് ഒതുക്കിയതല്ലേ അവർ?

No comments:
Post a Comment